തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിര്‍മ്മിക്കാന്‍ സ്ഥലം എവിടെയെന്ന് മന്ത്രി ജി. സുധാകരന്. സ്ഥലം ഏറ്റെടുത്ത് നല്കിയാല് ബജറ്റ് തുക ഉപയോഗിച്ച് എത്രയും വേഗം നിര്‍മാണം നടത്തും. നാട്ടില്‍ നടക്കുന്ന കോലാഹലം എന്താണെന്ന് കാണുന്നില്ലെയെന്നും മന്ത്രി ചോദിച്ചു. കേരളത്തില്‍ ബൈപ്പാസ് നിര്‍മ്മാണത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 56 ബൈപ്പാസുകള്‍ നിര്‍മിക്കും. അതില്‍ മൂന്നെണ്ണം നിര്‍മ്മാണത്തിലാണ്. സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രശ്നം നിലനില്‍ക്കുന്ന പദ്ധതികളില്‍ ജനപ്രതിനിധികളും തദ്ധേശസ്ഥാപനങ്ങളും ജില്ലാകലക്ടറും ചേര്‍ന്ന്് പരിഹാരം കാണണം. കൊല്ലം ബൈപാസ് നിര്‍മാണം ഓഗസ്റ്റില്‍ ഗതാഗത സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കാന്റിന് സൗകര്യമുള്ള എല്ലാ റസ്റ്റ് ഹൗസുകളിലും കാന്റീന് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. റെസ്റ്റ് ഹൗസ് ജീവനക്കാര്‍ അഥിതി സര്‍ക്കാരം, ഹൗസ് കീപ്പിങ്, ശുചിത്വം എന്നിവകളില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: