ഔഷധി ഔഷധ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്

Tuesday 27 March 2018 2:21 am IST

തിരുവനന്തപുരം: മുട്ടത്തറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ഔഷധ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാര്‍ എംഎല്‍എ., നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ ഔഷധ നിര്‍മ്മാണ, വിപണന സ്ഥാപനവുമായ ഔഷധി വികസനത്തിന്റെ ഭാഗമായാണ് പുതിയ ഔഷധ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചത്. 

മുട്ടത്തറയിലെ ഫാക്ടറിയില്‍ ഔഷധിയുടെ ഗവേഷണവിഭാഗം സ്വയം വികസിപ്പിച്ചെടുത്ത 10 മരുന്നുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഔഷധിയുടെ ഏറ്റവും അധികം വില്‍പ്പനയുള്ള പ്രമേഹൗഷധി പൗഡര്‍, പ്രമേഹൗഷധി ടാബ്‌ലെറ്റ്, ലിപ്പോ കെയര്‍ ടാബ്‌ലെറ്റ്, കാര്‍ഡോകെയര്‍ ടാബ്‌ലെറ്റ്, സുദര്‍ശനം ടാബ്‌ലെറ്റ് തുടങ്ങിയവയുടെ നിര്‍മാണമാണ് ഈ ഫാക്ടറിയില്‍ ആരംഭിക്കുക. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.