ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധ അക്രമം

Tuesday 27 March 2018 1:23 am IST


ആലപ്പുഴ: തുമ്പോളി അയ്യപ്പ ക്ഷേത്രത്തില്‍ സമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ക്ഷേത്രമുതല്‍ നശിപ്പിക്കുകയും ക്ഷേത്രം ഭാരവാഹികളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രഖണ്ഡ് പ്രസിഡന്റ് സുരേഷ് കാവ്യത്ത് പറഞ്ഞു. പോലീസും സര്‍ ക്കാരും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെ ന്നും ഇതിനെതിരെ ഭക്തജനങ്ങളെ അണിനിരത്തി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം കൊടുക്കും. പ്രഖ ണ്ഡ് സെക്രട്ടറി മുരളീദാസ്, ജനറല്‍ സെക്രട്ടറി വി.കെ. രാജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.