മൂന്നാറില്‍ വീട് നിര്‍മിക്കാന്‍അനുമതി ഹൈക്കോടതി വിധിയ്ക്കു ശേഷം

Tuesday 27 March 2018 2:26 am IST

തിരുവനന്തപുരം: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മിക്കുന്നതിന്അനുമതി നല്‍കാന്‍ ഹൈക്കോടതി വിധി ഉള്ളതിനാല്‍ സര്‍ക്കാരിന്  കഴിയില്ലെന്ന്മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.ലാന്‍ഡ് ട്രൈബ്യൂണലില്‍ ഫെബ്രുവരി 28 വരെ 44,417 കേസുകള്‍ തീര്‍പ്പാക്കി. 

തെക്കന്‍ ജില്ലകളില്‍ ഇനി തീര്‍പ്പാക്കാന്‍ 500ല്‍ താഴെ കേസുകളേ ഉള്ളൂ.  വയനാട് സംയുക്ത സര്‍വെ നടത്തി പട്ടയം നല്‍കുന്നതിന് വനഭൂമി കണ്ടെത്തിയിട്ടുണ്ട്. 1110 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. കൈവശരേഖയില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും. 

മലബാര്‍ ജില്ലയിലെ കേസുകള്‍ പരിഹരിക്കുന്നതിന് 29 സ്പെഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിച്ചിട്ടുണ്ട്. റീസര്‍വെ പ്രവര്‍ത്തനത്തില്‍ ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍   സര്‍ക്കാരിന്റെ ഭൂമിയാണോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.