കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: പ്രതി പിടിയില്‍

Tuesday 27 March 2018 1:26 am IST


അരൂര്‍: എരമല്ലൂരിലേ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ പട്ടാപകല്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. ് ഇന്നലെ രാവിലെ 9.15നാണ് സംഭവം.
 മാനേജരുടെ ക്യാബിനിലെത്തിയ പ്രതി മാനേജര്‍ എഴുപുന്ന മൂന്നാം വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ പി.എല്‍. ജേക്കബ്ബിന്റെ കഴുത്തില്‍ കത്തിവച്ച് പണം ആവശ്യപ്പെട്ടു. ജേക്കബ്ബ് ഉടന്‍ കത്തിയില്‍ കടന്നുപിടിച്ചു.
 സംഭവം കണ്ട് ഓഫീസിലെ മറ്റ് ജീവനക്കാരും ഓടിയെത്തി. ഓഫീസിലെ സേഫ്ടി അലാറം മുഴങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
 മല്‍പ്പിടുത്തത്തിനിടയില്‍ ജേക്കബ്ബിന്റെ വിരലുകള്‍ മുറിഞ്ഞിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ്സെത്തി സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പ്രതി എഴുപുന്ന ഒന്‍പതാം വാര്‍ഡില്‍ പുത്തന്‍ നികര്‍ത്തില്‍ തങ്കപ്പന്റെ മകന്‍ അജിത്തി(26)നെ വീട്ടില്‍ നിന്നും പിടികൂടി. ഇയാളെ ഇന്ന് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.