കുറഞ്ഞ ചെലവില്‍ വീല്‍ചെയറുമായി പുളിങ്കുന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍

Tuesday 27 March 2018 1:26 am IST


പുളിങ്കുന്ന്: വികലാംഗര്‍ക്ക് സൗകര്യപ്രദമായ ചെലവു കുറഞ്ഞ ഇലക്ട്രിക് വീല്‍ചെയര്‍ രൂപ കല്പന ചെയ്ത് മാതൃകയാവുകയാണ് പുളിങ്കുന്ന് എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍.
 ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിലെ അര്‍ജുന്‍, അഭിലാഷ്, അശ്വന്ത്, ആര്‍ദ്ര, ജോമറ്റ്, ഫെല്‌സിറ്റ, വിഷ്ണു എന്നിവര്‍ പ്രോജക്ട് ഗൈഡായ ശാരിഖ ഇ.പിയുടെ നേതൃത്വത്തിലാണ് വീല്‍ചെയര്‍ രൂപകല്പന ചെയ്തത്. ഇതിനു വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് അദ്ധ്യാപകരാണ്.
 കാലുകള്‍ക്ക് സ്വാധീനം ഇല്ലാത്തവര്‍ക്ക് പരസഹായം കൂടാതെ പുറത്തുപോകാനും ആവശ്യാനുസരണം അകത്ത് ഉപയോഗിക്കാനുമുള്ള വിധത്തിലാണ് വീല്‍ചെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ ഹാര്‍ട്ട്‌റെറ്റ്, റെസപിരേഷന്‍, ഇസിജി എന്നിവ കാണാനും സാധിക്കും. ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മ്മിച്ച വീല്‍ചെയറും അനുബന്ധ ഉപകരണങ്ങളും ബാറ്ററിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള ചാര്‍ജ്ജിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രോജക്ട് അവതരണത്തിനുശേഷം അനുയോജ്യമായ ഒരു വ്യക്തിക്ക് ഈ വീല്‍ചെയര്‍ കൈമാറാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.