വ്യാജ വാര്‍ത്ത നല്‍കിയാല്‍ പത്തു വര്‍ഷം തടവ്

Monday 26 March 2018 8:38 pm IST
"undefined"

ക്വലാലംപൂര്‍: വ്യാജവാര്‍ത്ത നല്‍കിയാല്‍ പത്തു വര്‍ഷം വരെ തടവ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ മലേഷ്യ ഒരുങ്ങുന്നു. വിദേശത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തയാണെങ്കിലും വ്യാജമെന്ന് കണ്ടെത്തിയാല്‍ അത് നല്‍കിയവരെ ശിക്ഷിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ തടവും 130,000 ഡോളര്‍ പിഴയും വ്യവസ്ഥ ചെയ്യുന്നു.

 പുതിയ ബില്‍ രാഷ്ട്രീയ പ്രതിയോഗികളെയും സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമങ്ങളെയും ഒതുക്കാനാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പ്രധാനമന്ത്രി നജീബ് റസാക്കാണ് ബില്ലിനു പിന്നില്‍. നിരവധി അഴിമതി ആരോപണങ്ങളാണ് നജീബ് നേരിടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.