'ശത്രുസ്വത്ത്' ഇന്ത്യ വില്‍ക്കുന്നു; ഒരുലക്ഷം കോടി കിട്ടും

Monday 26 March 2018 8:50 pm IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യ ശത്രുസ്വത്ത് വില്‍ക്കുന്നു. ഒരുലക്ഷം കോടി രൂപ കിട്ടും. രാജ്യവിഭജനത്തില്‍ ഇന്ത്യ ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പോയി, ഒരിക്കലും തിരിച്ചുവരാത്ത, സ്ഥാവര-ജംഗമ വസ്തുക്കള്‍ ഉപേക്ഷിച്ചവരുടെ സ്വത്താണ് വില്‍ക്കുക. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവ 'ശത്രുസ്വത്തെ'ന്നാണ് അറിയപ്പെടുന്നത്. 

പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ 9,400 ശത്രുസ്വത്തുക്കളുണ്ട്. മൂന്നു മാസത്തിനകം വില്‍പ്പനയ്ക്കുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ സ്വത്തുകൈയാളുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ജില്ലാതലത്തില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമിതിയുടെ തലപ്പത്ത് ജില്ലാ മജിസ്‌ട്രേറ്റാണ്. 

'ശത്രുസ്വത്തില്‍' 9280 എണ്ണം പാക്കിസ്ഥാന്‍ പൗരത്വം സ്വീകരിച്ചവരുടേതാണ്. 126 എണ്ണം ചൈനസ്വദേശമാക്കിയവരുടേതും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.