തകഴി: ഹൈസ്കൂള്‍ വിദ്യര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനെ കോടതി റിമാന്‍ഡു ചെയ്തു. തകഴി ഗവ. യുപി സ്കൂളിലെ അദ്ധ്യാപകന് കുന്നുമ്മ ചിറയില്‍ നൈസാ(41)മാണ് പ്രതി. സ്കൂളിനു സമീപത്തെ വീട്ടില്‍ രക്ഷകര്‍ത്താക്കള്‍ ഇല്ലാത്ത സമയം ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി അയല്‍വാസികളെ അറിയിച്ച് രക്ഷകര്‍ത്താക്കളെ വരുത്തി കേസ് കൊടുക്കുകയായിരുന്നു. ഏതാനും നാള് മുമ്പ് സ്കൂളില്‍ കയ്യില്‍ നിന്നും ഇയാള്‍ രാഖി അഴിച്ചുമാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: