തയ്യല്‍ തൊഴിലാളി മസ്ദൂര്‍ സംഘ് ജില്ലാ വാര്‍ഷിക സമ്മേളനം

Tuesday 27 March 2018 2:00 am IST

 

മാവേലിക്കര: തയ്യല്‍ തൊഴിലാളി മസ്ദൂര്‍ സംഘ് ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം മാവേലിക്കര കൊച്ചിക്കല്‍ വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളില്‍ സംസ്ഥാന ഫെഡറേഷന്‍ പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

 യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.ഡി. ദേവരാജന്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ബി. ശ്രീകുമാര്‍,ജോയിന്റ് സെക്രട്ടറിമാരായ ജി. രാജീവ്, റ്റി.സി. സുനില്‍ കുമാര്‍, മാവേലിക്കര മേഖല പ്രസിഡന്റ് ആര്‍.കെ. പ്രസാദ് ചന്ദ്രന്‍പിള്ള, സെക്രട്ടറി ജെ. മനോജ്, ട്രഷറര്‍ എസ്. പരമേശ്വരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.ജി.ഗോപകുമാര്‍ പ്രഭാഷണം നടത്തി.

   പുതിയ ഭാരവാഹികള്‍: സ്‌നേഹ വിജയന്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റ്മാരായി ദേവയാനി, കെ. ബാലചന്ദ്രന്‍, വീണ, സുജാതാ ജഗനാഥന്‍ എന്നിവരെയും ജനറല്‍ സെക്രട്ടറിയായി റ്റി.സി. സുനില്‍കുമാറിനെയും സെക്രട്ടറിമാരായി വനജ, രതീഷ് ബാബു, ശാലുകൃഷ്ണ, ജയകുമാര്‍, അമ്പിളി എന്നിവരെയും ട്രഷററായി പി.വി. അജിത് കുമാറിനെയും തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.