കായംകുളം: ഇലക്ട്രിക്കല്‍ ഇന്സ്പെക്ഷന് വാഗണ്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ അന്വേഷണം റെയില്‍വേ ഊര്‍ജിതമാക്കി. വാഗണിനുള്ളില്നിന്ന് കേബിളുകളും ഫൈബര്‍ ഹാന്‍ഡിലുകളും പാളത്തില്‍ നിരത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചേ കാക്കനാട് ലെവല്‍ക്രോസിന് സമീപമായിരുന്നു സംഭവം. വാഗണില്‍നിന്ന് പുറത്തിട്ട സാധനങ്ങള്‍ കഷണങ്ങള്‍ ആക്കുന്നതിനാകാം ട്രാക്കില്‍ നിരത്തിയത്. തീവണ്ടി കയറി ഇവ കഷണങ്ങളായശേഷം കടത്തിക്കൊണ്ടു പോകാനുമായിരുന്നു ലക്ഷ്യം എന്നാണ് നിഗമനം. തെളിവെടുപ്പിനെത്തിയ ആര്‍പിഎഫ് നായ കാങ്കാലില്‍ ജങ്ഷന് സമീപം വരെ പോയി മടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മോഷണത്തിന് പിന്നില്‍ പ്രദേശവാസികളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആര്പിഎഫ്സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: