ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നു റിപ്പോര്‍ട്ട്

Monday 26 March 2018 9:12 pm IST
"undefined"

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നു കാണിച്ച് ക്രൈംബ്രാഞ്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ചോദ്യപേപ്പര്‍ പരീക്ഷയ്ക്കു മുന്‍പുതന്നെ പ്രചരിച്ചിരുന്നു. 10 ചോദ്യങ്ങള്‍ അടങ്ങിയ വാട്‌സാപ്പ് സന്ദേശം പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പു ലഭിച്ചതായി അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. എന്നാല്‍ വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തതിനാല്‍ ചോര്‍ച്ച സ്ഥിരീകരിക്കാനായിരുന്നില്ല.

ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയമുയര്‍ന്നെങ്കിലും ചോദ്യങ്ങളടങ്ങിയ സന്ദേശം പ്രചരിച്ചത് പരീക്ഷയ്ക്കു മുന്‍പാണോ ശേഷമാന്നോ എന്നതായിരുന്നു പ്രധാനമായി അന്വേഷിച്ചത്. 21നു നടന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ 16 മുതല്‍ വാട്‌സാപ്പില്‍ ലഭിച്ചതായി ഏതാനും അധ്യാപകരും വിദ്യാര്‍ഥികളും അന്വേഷണസംഘത്തിനു മൊഴി നല്‍കി. 

പരീക്ഷയ്ക്കു വന്ന 25 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങളാണ് വാട്‌സാപ്പ് സന്ദേശത്തിലുണ്ടായിരുന്നത്. ആകെ 21 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. പ്രധാന ചോദ്യങ്ങള്‍ ശ്രദ്ധിക്കുക എന്ന തലക്കെട്ടോടെയായിരുന്നു സന്ദേശങ്ങള്‍. ചോദ്യപേപ്പര്‍ മാതൃകയിലോ പരീക്ഷയ്ക്കു വന്ന ക്രമത്തിലോ അല്ല ചോദ്യങ്ങള്‍ പ്രചരിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.