പാലാ ഭാരത് കോളേജിന് ദേശീയ പുരസ്‌കാരം

Tuesday 27 March 2018 2:16 am IST

പാലാ: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിദ്യാഭ്യാസ സമിതിയും ഇന്ത്യ ടുഡേയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നും ഭാരത് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സിനെ തെരഞ്ഞെടുത്തു.

ന്യൂദല്‍ഹിയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ മാനവശേഷി വികസനവകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറില്‍ നിന്നും കോളേജ് ഡയറക്ടര്‍ രാജ്‌മോഹന്‍ നായര്‍ മുണ്ടമറ്റം, പ്രിന്‍സിപ്പല്‍ ലിസ്സി മാനുവല്‍, സംയോജകന്‍ വിനേഷ് പീതാംബരന്‍ എന്നിവര്‍  പുരസ്‌കാരം ഏറ്റുവാങ്ങും. കേന്ദ്ര മന്ത്രി ഉപേന്ദ്ര കുഷ്‌വാഹ, ഷഹാനവാസ് ഹുസൈന്‍, കിരണ്‍ ഖേര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.