കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്ക്കൂളില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ഉന്നത പഠനം സംബന്ധിച്ച ബോധവത്കരണവും നല്‍കുന്നതിന് ബോധി എഡ്യൂക്ഷേഷണല് സെമിനാര്‍ നടത്തും. ഏപ്രില്‍ 5 മുതല്‍ 7 വരെയാണ് സെമിനാര്‍. ഡോ. എന്‍. ഗോപാലകൃഷ്ണന്, ഡോ. വി.പി. ബാലഗംഗാധരന്‍, ആധ്യാത്മാനന്ദ സ്വാമി, അഡ്വ. എസ്. ജയസൂര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പത്താം ക്ലാസ്സ് പഠനശേഷം സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലൊന്ന് പ്ലസ്ടുവിന് പഠിച്ചാല്‍ തുടര്‍വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെ കുറിച്ചും കരിയര്‍ സാധ്യതകളിലേക്കും വെളിച്ചം വീശുന്നതാണ് ബോധി എഡ്യൂക്ഷേഷണല് സെമിനാര്‍. മെഡിക്കല്‍, എഞ്ചിനീയറിങ് മേഖലയിലെ മികച്ച സാധ്യതകളും തിരിച്ചറിയാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന് ഫോണ്‍: 8589990811
പ്രതികരിക്കാൻ ഇവിടെ എഴുതുക: