ഭഗത്‌സിങ്: രേഖകള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍

Monday 26 March 2018 9:33 pm IST
"undefined"

ലാഹോര്‍: വീര ഭഗത് സിങ്ങിന്റെ വധശിക്ഷ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കി 87 വര്‍ഷത്തിനു ശേഷം ആദ്യമായി അതു സംബന്ധിച്ച ഏതാനും രേഖകള്‍ പാക്കിസ്ഥാന്‍ തിങ്കളാഴ്ച പുറത്തുവിട്ടു. ചൊവ്വാഴ്ച കൂടുതല്‍ രേഖകള്‍ പ്രകാശനം ചെയ്യുമെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു.

ഇരുപത്തിമൂന്നാം വയസില്‍ 1931 മാര്‍ച്ച് 23 നാണ് ബ്രിട്ടീഷ് സാമ്രാജ്യ ഭരണകൂടം ഭഗത് സിങ്ങിനെ തൂക്കിക്കൊന്നത്. തിങ്കളാഴ്ച പുറത്തുവിട്ട രേഖകളില്‍ കേസ്ഫയല്‍ മാത്രമാണുള്ളത്. വധശിക്ഷാ വിധി, തൂക്കിക്കൊന്നുവെന്ന ജയില്‍ സൂപ്രണ്ടിന്റെ ഒൗദ്യോഗിക അറിയിപ്പ്, തനിക്ക് ജയിലില്‍ പേപ്പര്‍ വായിക്കാന്‍ കിട്ടണമെന്ന സിങ്ങിന്റെ ആവശ്യം, മകന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന സിങ്ങിന്റെ അച്ഛന്റെ ആവശ്യം തുടങ്ങിയ ഒട്ടേറെ രേഖകള്‍ അടുത്ത ദിവസം പുറത്തിറക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.