ചങ്ങനാശ്ശേരി നഗരസഭ 71.62 കോടിയുടെ ബജറ്റ്

Tuesday 27 March 2018 2:00 am IST
ഉല്പാദന, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ചങ്ങനാശ്ശേരി നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു. 71.62,63,797കോടി രൂപ വരവും 38.18,18,150 കോടി രൂപ ചെലവും 33,44,45,647 നീക്കിയിരുപ്പുമുള്ള ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ സുമ ഷൈന്‍ അവതരിപ്പിച്ചു.

 

ചങ്ങനാശ്ശേരി: ഉല്പാദന, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന  ചങ്ങനാശ്ശേരി നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു. 71.62,63,797കോടി രൂപ വരവും 38.18,18,150 കോടി രൂപ ചെലവും 33,44,45,647 നീക്കിയിരുപ്പുമുള്ള  ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ സുമ ഷൈന്‍ അവതരിപ്പിച്ചു.  ഷീ ലോഡ്ജ് നിര്‍മ്മാണം (30 ലക്ഷം,),ടൗണ്‍ ഹാള്‍ നവീകരണം (50 ലക്ഷം,),ഒന്നാം നമ്പര്‍ ബസ്സ്റ്റാന്റ് വികസനത്തിന് സ്ഥലമെടുപ്പിനായി (15 ലക്ഷം),, ഭവന പദ്ധതിയായ പിഎംഎവൈ -ലൈഫിനുള്ള വിഹിതമായി (1.55 കോടി), നിര്‍മാണ പദ്ധതി,മാലിന്യ നിര്‍മാര്‍ജനം സംസ്‌ക്കരണം (60 ലക്ഷം,)മോഡേണ്‍ മീറ്റ് പ്രോസസിങ് യൂണിറ്റ്(1.25 കോടി),വിശപ്പു രഹിത നഗരം പദ്ധതി (2 ലക്ഷം,),ഷീ ടാക്‌സി സര്‍വീസ് (3 ലക്ഷം),പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണം,പൂവക്കാട്ടു ചിറ ടുറിസം പദ്ധതി, (25 ലക്ഷം),പകല്‍ വീട് നിര്‍മാണ പദ്ധതിക്ക്,പുതിയ കൗണ്‍സില്‍ ഹാള്‍ നിര്‍മാണം (40 ലക്ഷം),,സ്റ്റേഡിയം  (30 ലക്ഷം), വേഴക്കാട്ടു ഷോപ്പിങ് കോംപ്ലക്‌സ്,അന്തിചന്ത ,വഴിയോര വിശ്രമകേന്ദ്രം (45 ലക്ഷം) തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.