ക്യാപ്റ്റന്റെ ഹാട്രിക്കില്‍ ഗോവ

Tuesday 27 March 2018 3:25 am IST
"undefined"

കൊല്‍ക്കത്ത: ക്യാപ്റ്റന്‍ വിക്ടോറിനോയുടെ ഹാട്രിക്കില്‍ ഗോവയ്ക്ക് ഉശിരന്‍ വിജയം. സന്തോഷ്‌ട്രോഫി ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബിയില്‍ അവര്‍ ദുര്‍ബലരായ ഒഡീഷയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക്് തോല്‍പ്പിച്ചു. 

മറ്റൊരു മത്സരത്തില്‍ പഞ്ചാബ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കര്‍ണാടകയെ പരാജയപ്പെടുത്തി. ഇതോടെ ഈ ഗ്രൂപ്പില്‍ നിന്ന് സെമിലെത്തുന്ന രണ്ടാം ടീമേതെന്നറിയാന്‍ നാളെ വരെ കാത്തിരിക്കണം. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടിയ മിസോറാം ഒമ്പത് പോയിന്റുമായി സെമി ഉറപ്പാക്കിയിട്ടുണ്ട്. ആറു പോയിന്റ് വീതമുള്ള പഞ്ചാബും കര്‍ണാടകയുമാണ് രണ്ടാം സ്ഥാനത്ത്. നാളെ നടക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ കര്‍ണാടക മിസോറാമിനെയും ഗോവ പഞ്ചാബിനെയും എതിരിടും. . കര്‍ണാടക മിസോറാമിനോട് തോറ്റാല്‍ പഞ്ചാബിന് ഗോവയെ കീഴടക്കി സെമയിലെത്താനാകും.

ഒഡീഷക്കെതിരെ പതിനഞ്ചാം മിനിറ്റില്‍ സ്‌കോറിങ്ങ് തുടങ്ങിയ വിക്ടോറിനോ ഒന്നാം പകുതിയുടെ അധികസമയത്ത് രണ്ടാം ഗോളും 54ാ-ം മിനറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ ഹാട്രിക്കാണിത്.

മക്രോയി പെയിക്്സ്വറ്റോ (58), ഷുബര്‍ട് പെരേര (71), മാര്‍ക്കസ്മസ്‌കരാസസ് (86) എന്നിവരാണ് ഗോവയുടെ മറ്റ് സ്‌കോറര്‍മാര്‍. 

തുടക്കം മുതലേ ഗോവ ആക്രമിച്ചു കളിച്ചു. 15 ാം മിനിറ്റില്‍ ക്യാപ്റ്റന്റെ ഗോളില്‍ ഗോവ മുന്നിലെത്തി.

പക്ഷെ തൊട്ടടുത്ത നിമിഷത്തില്‍ ഒഡീഷ ഗോള്‍ മടക്കി. സുനില്‍ സര്‍ദാര്‍ ആണ് ഗോള്‍ നേടിയത്. പിന്നീട് കളിയുടെ നിിയന്ത്രണം  തിരിച്ചു പിടിച്ച ഗോവ ഇരുപകുതികളിലുമായി അഞ്ചു ഗോളുകള്‍ കൂടി ഒഡീഷയുടെ വലയില്‍ അടിച്ചുകയറ്റി.സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ്  പഞ്ചാബും കര്‍ണാടകയുംഏറ്റുമുട്ടിയത്. കളിയുടെ ഏഴാം മിനിറ്റില്‍ പെനാള്‍ട്ടി ഗോളാക്കി മലയാളി താരം എസ് രാജേഷ് കര്‍ണാടകയെ മുന്നിലെത്തിച്ചു. ശക്തമായിതിരിച്ചടിച്ച പഞ്ചാബ് 18 ാം മിനിറ്റില്‍ സമനില  നേടി. ജിതേന്ദര്‍റാവത്താണ് ഗോള്‍ നേടിയത്. 26 മിനുട്ടില്‍ ബാള്‍ട്ടജ് സിങ് നേടിയ ഗോളിലൂടെ പഞ്ചാബ് ലീഡ് ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ പഞ്ചാബും സമനില പിടിക്കാന്‍ കര്‍ണാകടയും പൊരുതിയെങ്കിലും ഗോളുകള്‍ പിറന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.