അഫ്ഗാനിസ്ഥാന് കിരീടം

Tuesday 27 March 2018 3:33 am IST
"undefined"

ഹരാരെ: ഐസിസി ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ അവര്‍ ഏഴു വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ അഫ്ഗാനിസ്ഥാന്‍ 46.5 ഓവറില്‍ 204 റണ്‍സിന് പുറത്താക്കി. 43 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ മുജീബ് റഹ്മാനാണ് വിന്‍ഡീസിനെ തകര്‍ത്തത്. റോവ്മന്‍ പവല്‍ 44 റണ്‍സും ഷിര്‍മോണ്‍ 38 റണ്‍സും എടുത്തു. ആഷ്‌ലി നേഴ്‌സ് 26 റണ്‍സുമായി പുറത്താകാതെ നിന്നു.

205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 40.4 ഓവറില്‍ മൂന്ന് വിക്ക്റ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. മുഹമ്മദ് ഷഹ്ബാസ് 84 റണ്‍സും റഹ്മത്ത് ഷാ 51 റണ്‍സും നേടി. ക്രിസ് ഗെയില്‍ 38 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്ബാസ് കളിയിലെ താരമായി. സിംബാബ്‌വെയുടെ സിക്കന്തര്‍ റാസയാണ് ടൂര്‍ണമെന്റിലെ താരം.

ടൂര്‍ണമെന്റിലെ ആദ്യ സ്്ഥാനക്കാരായ അഫ്ഗാനിസ്ഥാനും രണ്ടാം സ്ഥാനക്കാരായ വീന്‍ഡീസും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.