മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി സമ്മാനിച്ച് ഓസീസ് ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ അവര്‍ ഇംഗ്ലീഷ് വനിതകളെ നേരിടും.
മേഗന് ഷട്ട്സിന്റെ ഹാട്രിക്കില്‍ ഓസീസ് 36 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്.
മൂണി (71), വില്ലാനി (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 186 റണ്‍സ് പടുത്തുയര്‍ത്തിയ ഓസ്ട്രേലിയ ഇന്ത്യയെ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 150 റണ്‍സിലൊതുക്കി നിര്‍ത്തി. ഹാട്രിക്ക് കുറിച്ച ഷുട്ട്സ് 31 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യക്കായി റോഡ്രീഗ്സും എ പാട്ടീലും മികവു കാട്ടി. റോഡ്രീഗ്സ് അമ്പത് റണ്‍സ് നേടിയപ്പോള്‍ പാട്ടീല്‍ 38 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഇന്ത്യ അവസാന ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടും. ഈ മത്സരത്തില്‍ ജയിച്ചാലും ഇന്ത്യക്ക് ഫൈനല്‍ കാണാനാകില്ല.
സ്കോര്‍ : ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 186, ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 150.
പ്രതികരിക്കാൻ ഇവിടെ എഴുതുക: