ശബരിമലയില്‍ ദര്‍ശനസുകൃതമായി വിളക്കിനെഴുന്നള്ളിപ്പ്

Tuesday 27 March 2018 3:46 am IST
"undefined"

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിളക്കിനെഴുന്നെള്ളിപ്പ് ചടങ്ങുകള്‍ ഭക്തര്‍ക്ക് ദര്‍ശനസുകൃതമായി. അത്താഴപ്പൂജക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മരപ്പാണി കൊട്ടിയ ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജ നടത്തി ചൈതന്യം ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. ആനപ്പുറത്ത് ഭഗവാന്‍ എഴുന്നെള്ളുമ്പോള്‍ ഉപദേവതകള്‍ക്കും മലദൈവങ്ങള്‍ക്കും അഷ്ടദിക്പാലകര്‍ക്കും ഹവിസ് അര്‍പ്പിക്കും. മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. 29 വരെ വിളക്കിനെഴുന്നെള്ളിപ്പ് ചടങ്ങുകള്‍ നടക്കും. 30ന് രാവിലെ 11-നാണ് പമ്പയില്‍ ആറാട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.