ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം

Tuesday 27 March 2018 8:02 am IST
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫേസ്ബുക്കില്‍ നിന്നും ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അമേരിക്ക. അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്
"undefined"

വാഷിങ്ങ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫേസ്ബുക്കില്‍ നിന്നും ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അമേരിക്ക. അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്.

ഫേസ്ബുക്കില്‍ അക്കൗണ്ടുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ നിരവധിപ്പേര്‍ ആശങ്ക അറിയിച്ചെന്നും ഈ ആശങ്കകള്‍ പരിഹരിക്കപ്പടേണ്ടതുണ്ടെന്നും ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അറിയിച്ചു

2016-ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ സഹായിക്കുന്നതിനായി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയെന്ന സ്ഥാപനം ചോര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച് ഫേസ് ബുക്ക് സ്ഥാപകന്‍ ഇത് സ്ഥിരികരിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.