തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതിക്കിടയാക്കിയ സാഹചര്യത്തില്‍ പോലീസിനെ ‘നന്നാക്കാനുള്ള’ ശ്രമങ്ങള്‍ തുടങ്ങി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.വാഹന പരിശോധനാവേളയിലും മറ്റ് സമാനസന്ദര്ഭങ്ങളിലും നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ എല്ലാ പോലീസുകാര്‍ക്കും ചൊവ്വാഴ്ച ഒരുമണിക്കൂര്‍ അടിയന്തര പ്രായോഗിക പരിശീലനം നല്കാന് അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ന് രാവിലെ 11 മുതല്‍ അതത് ജില്ലാ ആസ്ഥാനങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുക. വാഹന പരിശോധനയുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം നിര്‍ബന്ധമായി ക്ലാസില്‍ പങ്കെടുക്കണമെന്ന് പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.
ശരിയായ വാഹന പരിശോധന രീതികളും പെരുമാറ്റവും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉറപ്പ് വരുത്തുന്നതിനാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് പോലീസ് മേധാവി ലോകനാഥ് ബഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: