പനീര്‍ശെല്‍വം വില്വാദ്രിനാഥ ക്ഷേത്രം സന്ദര്‍ശിച്ചു

Tuesday 27 March 2018 9:13 am IST
"undefined"

തിരുവില്വാമല: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം വില്വാദ്രിനാഥ ക്ഷേത്രം സന്ദര്‍ശിച്ചു.  അഗ്‌നിബാധയെത്തുടര്‍ന്ന് കത്തിയമര്‍ന്ന ക്ഷേത്രഭാഗങ്ങളും പരിസരവും ഉപമുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ എത്തിയ സംഘം ക്ഷേത്രത്തില്‍ ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചാണ് മടങ്ങിയത്. 

മകന്‍ പ്രദീപ്, കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ജി. രവീന്ദ്രന്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.