ഇന്ത്യ ശത്രുസ്വത്ത് വില്‍ക്കുന്നു, ഒരുലക്ഷം കോടി രൂപ കിട്ടും

Tuesday 27 March 2018 9:20 am IST
രാജ്യവിഭജനത്തില്‍ ഇന്ത്യ ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പോയി, ഒരിക്കലും തിരിച്ചുവരാത്തവരുടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ വില്‍ക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവ 'ശത്രുസ്വത്തെ'ന്നാണ് അറിയപ്പെടുന്നത്. ഈ വില്‍പ്പനയിലൂടെ ഒരുലക്ഷം കോടി രൂപ കിട്ടുമെന്നാണ് കരുതുന്നത്
"undefined"

ന്യൂദല്‍ഹി: രാജ്യവിഭജനത്തില്‍ ഇന്ത്യ ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പോയി, ഒരിക്കലും തിരിച്ചുവരാത്തവരുടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ വില്‍ക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവ 'ശത്രുസ്വത്തെ'ന്നാണ് അറിയപ്പെടുന്നത്. ഈ വില്‍പ്പനയിലൂടെ ഒരുലക്ഷം കോടി രൂപ കിട്ടുമെന്നാണ് കരുതുന്നത്. 

പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരുടെ 9,400 ശത്രുസ്വത്തുക്കളുണ്ട്. മൂന്നു മാസത്തിനകം വില്‍പ്പനയ്ക്കുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ സ്വത്തുകൈയാളുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതലത്തില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമിതിയുടെ തലപ്പത്ത് ജില്ലാ മജിസ്ട്രേറ്റാണ്.

'ശത്രുസ്വത്തില്‍' 9280 എണ്ണം പാക്കിസ്ഥാന്‍ പൗരത്വം സ്വീകരിച്ചവരുടേതാണ്. 126 എണ്ണം ചൈന സ്വദേശമാക്കിയവരുടേതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.