മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍. മുംബൈയിലെ കണ്ഡിവലിയില്നിന്നും എട്ട് ബംഗ്ലാദേശ് സ്വദേശികളെയാണ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
ലാല്ജിപാഡ, കാന്‍ഡിവാലി, ചാര്‍കോപ് മേഖല എന്നിവിടങ്ങളില്‍ അനധികൃതമായി ചിലര്‍ കുടിയേറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടു പേര് പിടിയിലായത്. ഇവരില്‍ നിന്നും പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ മാര്‍ച്ച് 31 വരെ പോലീസ് കസ്റ്റഡിയില്വിട്ടതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: