വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

Tuesday 27 March 2018 4:10 pm IST
വിജയ് മല്ല്യയുടെ കടങ്ങള്‍ മുഴുവന്‍ വീട്ടാനുള്ള ആസ്തി ഉണ്ടെന്നും അത് തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും മല്ല്യയുടെ യുബി കമ്പനി മാര്‍ച്ച്‌ 9ന് ബംഗളുരു ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
"undefined"

ന്യൂദൽഹി: വിവാദ വ്യവസായി വിജയ് മല്ല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ പാട്യാല ഹൌസ് കോടതി ഉത്തരവിട്ടു. ബെംഗളുരു പോലീസ് കമ്മിഷണര്‍ മുഖേന സ്വത്ത് കണ്ടുകെട്ടാം. എന്‍‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

വിജയ് മല്ല്യയുടെ കടങ്ങള്‍ മുഴുവന്‍ വീട്ടാനുള്ള ആസ്തി ഉണ്ടെന്നും അത് തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും മല്ല്യയുടെ യുബി കമ്പനി മാര്‍ച്ച്‌ 9ന് ബംഗളുരു ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. 12,400 കോടി രൂപയുടെ ആസ്തി ഉണ്ടെന്നും ആ തുക ഉപയോഗിച്ച്‌ വായ്പകള്‍ മുഴുവന്‍ തിരിച്ചടയ്ക്കുമെന്നും കമ്പനി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മല്ല്യ ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച്‌ കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തുകയായിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പ എടുത്താണ് വിജയ് മല്ല്യ ബ്രിട്ടനിലേക്ക് കടന്നത്.  തുടർന്ന് മല്ല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.  

 ഇന്ത്യയില്‍ വരാനും നിയമനടപടികള്‍ നേരിടാനും നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.