കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബിനാമികളായ ബാബുറാമിനെയും മോഹനനെയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ ബാബു വരവില്‍ കവിഞ്ഞ സ്വത്തുണ്ടാക്കിയിരുന്നു. വരവിനേക്കാള്‍ 45 ശതമാനം അധികം സ്വത്ത് കണ്ടെത്തുകയും ചെയ്തിരുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ഇരുന്ന കാലത്താണ് ബാബുവിനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: