രാഹുൽ ഗാന്ധിക്ക് സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവില്ല

Tuesday 27 March 2018 11:41 am IST
"undefined"

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക്​ സാങ്കേതികവിദ്യകളെ കുറിച്ച്‌​ അറിവില്ലെന്ന്​ ബി.ജെ.പി വക്​താവ്​ സാംപിത്​ പത്ര. നരേന്ദ്ര മോദിയുടെ ആപ്പിനെതിരെ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണത്തെ നിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരങ്ങള്‍ അവലോകനം ചെയ്യുക എന്നത്​ ചോര്‍ത്തലോ രഹസ്യമായി നിരീക്ഷിക്കലോ അല്ല എന്ന കാര്യം രാഹുല്‍ ഗാന്ധിക്ക്​ അറിയില്ല. ഇൗ പുതിയ യുഗം വിവരസാങ്കേതിക വിദ്യയുടെതാണ്​. അത്​ രാഹുല്‍ജിക്ക്​ മനസിലാകില്ലെന്നും സാംപിത്​ പരിഹസിച്ചു.

നമോ ആപ്പിലൂടെ താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട്​ പ്രധാനമന്ത്രി സംവദിക്കുന്നു. ഇത്​ എല്ലാ സ്​മാര്‍ട്ട്​ ആപ്പുകളെയും പോലെ ഒരു സ്​മാര്‍ട്ട്​ ആപ്പാണ്​. പരസ്​പര സംവേദനം എളുപ്പത്തിലാക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാ​ത്രമേ ആപ്പുകളെ സ്​മാര്‍ട്ട്​ എന്നു വിളിക്കാനാകൂവെന്നും പത്ര കൂട്ടിച്ചേര്‍ത്തു.

നമോ ആപ്പ്​ ഉപയോഗിക്കുന്നവരുടെ ഇ മെയില്‍ ഐ.ഡി, ഫോട്ടോ, ലിംഗം, പേര്​ എന്നിവ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വിവരങ്ങളും ഉപയോക്​താക്കളുടെ സമ്മതമില്ലാതെ അമേരിക്കന്‍ കമ്പനിക്ക്​ ലഭ്യമാകുന്നുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.