ഇനി എസ്‌പിയെ പിന്തുണയ്ക്കില്ല; നിലപാട് വ്യക്തമാക്കി മായാവതി

Tuesday 27 March 2018 12:01 pm IST

ലക്‌നൗ: ഉത്തര്‍‌പ്രദേശില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്‌ക്കില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു. കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. 

ബിഎസ്‌പി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്‌പിയെ പിന്തുണയ്‌ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തിന് ശേഷമാണ് മായാവതി പത്രക്കുറിപ്പ് പുറത്തിറക്കിയത്. 

കഴിഞ്ഞ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്‌പിയും ബി‌എസ്‌പിയും ഒന്നിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ട് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.