ഭോപ്പാല്‍: മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ വാഹനമിടിച്ചുകൊന്ന കേസിൽ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് വേള്‍ഡ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു സന്ദീപ് ശര്‍മ.
മണല്‍ മാഫിയയും പോലീസും തമ്മിലുള്ള ഒത്തുകളി ഒളികാമറ ഓപ്പറേഷനുകളിലൂടെ പുറത്തുകൊണ്ടുവന്ന സന്ദീപ് ശര്‍മയാണു(35) കഴിഞ്ഞ ദിവസം ട്രക്കിടിച്ച് കൊല്ലപ്പെട്ടത്. അക്രമം നടത്തിയ ട്രക്ക് ഡ്രൈവർക്ക് മണല്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. സന്ദീപിനെ ട്രക്ക് ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്തുകൂടി വാഹനം കയറിപ്പോകുകയായിരുന്നു.
പരിക്കേറ്റ സന്ദീപിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സന്ദീപിനെ ട്രക്ക് പിന്തുടരുന്നതിന്റെയും ട്രക്ക് ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: