കിഴക്കൻ യൂറോപ്പിൽ ഓറഞ്ച് നിറത്തിൽ മഞ്ഞ് വീഴ്ച

Tuesday 27 March 2018 1:02 pm IST
"undefined"

സോഫിയ: കിഴക്കന്‍ യൂറോപ്പിൽ ഓറഞ്ച് നിറത്തിൽ മഞ്ഞ് വീഴുന്നു. സൈബീരിയുടേയും സഹാറയുടേയും അതിര്‍ത്തിയിലാണ് ഈ അപൂര്‍വ പ്രതിഭാസം കാണപ്പെടുന്നത്. റഷ്യയിലെ സോചി പ്രദേശത്തും ജോര്‍ജിയയിലും റൊമാനിയയിലെ ഡാന്യൂബ് പ്രദേശത്തുമാണ് ഓറഞ്ച് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.

"undefined"
സഹാറയില്‍ നിന്നുള്ള മണല്‍ത്തരികള്‍ കലര്‍ന്നതുകൊണ്ടാണ് മഞ്ഞിന് ഓറഞ്ച് നിറം ലഭിച്ചതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞ മിയ മിറബേല പറഞ്ഞു. ഓറഞ്ച് മഞ്ഞില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകർത്തി ചില സഞ്ചാരികള്‍ തങ്ങള്‍ മലയിലല്ല, ചൊവ്വയിലാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.