കാലിഫോര്‍ണിയ: അംഗങ്ങളുടെ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത വന്നതിനു ശേഷം ഫേസ്ബുക്കിന് 4.53 ലക്ഷം കോടി രൂപ നഷ്ടമായി. ഒാഹരി വിപണിയിലെ വന്‍ നഷ്ടവും മുന്‍നിര കമ്പനികൾ പരസ്യം ഒഴിവാക്കിയതുമാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. പത്ത് ദിവസത്തിനുള്ളിലാണ് ഫേസ്ബുക്കിന് ഇത്രയുമധികം കോടി രൂപ തുക നഷ്ടമായത്.
മാര്‍ച്ച് 16 മുതലുള്ള കണക്കുകള്‍ പ്രകാരം ഫേസ്ബുക്കിന്റെ ഒാഹരികള്‍ 13 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 2017 ജൂലൈക്ക് ശേഷം ഇതാദ്യമായി ഫേസ്ബുക്ക് ഒാഹരികള്‍ 150 ഡോളറിനും താഴെ പോയി. ഇതൊടൊപ്പം പല മുന്‍നിര കമ്പനികളും ഫേസ്ബുക്കുമായുള്ള സഹകരണം അവസാനിപ്പിച്ചതും കമ്പനികൾക്ക് തിരിച്ചടിയായി.
മോസില, സ്പേസ് എക്സ്, ടെസ്ല, സണ്‍സ്, പെപ് ബോയ്സ്, കോമേഴ്സ് ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് ഫേസ്ബുക്കുമായുള്ള ബന്ധം അവസാനിപ്പിച്ചത്. മോസില ഇനി ഫേസ്ബുക്കിന് പരസ്യം നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്വിവരചോര്ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗ് ഏഴാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടം സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: