മുംബൈ: ഫേസ്ബുക്ക് ചോർച്ച വിവാദം ലോകം മുഴുവനുള്ള ഫേസ്ബുക്ക് അംഗങ്ങളെ ഏറെ പരിഭ്രമത്തിലാക്കിയിരിക്കുകയാണ്. സംഭവം വിവാദമായതോടുകൂടി നിരവധി പ്രമുഖരാണ് ഇതിനോടകം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്. പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി അറിയിച്ചു.
‘ഗുഡ് മോര്‍ണിംഗ്, എന്റെ വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ട് പേജ് ഇന്നുമുതല്‍ ഉപേക്ഷിക്കുകയാണ്’ ഇപ്രകാരമായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്നാല്‍ ‘ഫര്ഹാന് അക്തര്‍ ലൈവ്’ എന്ന മറ്റൊരു പേജ് ഡിലീറ്റ് ചെയ്തിട്ടില്ല. ഫര്‍ഹാന്റെ പ്രതിഷേധത്തിന് പിന്തുണ നല്കി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് വഴി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: