അഭയകേസ്: വിചാരണക്ക് സ്‌റ്റേ ഇല്ല

Tuesday 27 March 2018 3:28 pm IST
സിസ്റ്റര്‍ അഭയ കേസില്‍ വിചാരണക്ക് സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദര്‍. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്
"undefined"

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ വിചാരണക്ക് സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദര്‍. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ഹര്‍ജിയില്‍ അടുത്ത മാസം ഒമ്പതിന് വിശദമായ വാദം കേള്‍ക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വിചാരണ സ്‌റ്റേ ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ സമാന ആവശ്യത്തില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്കിയെങ്കിലും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.