ടാറ്റയുടെ മുഖം മിനുക്കിയ നെക്സൺ എത്തി

Tuesday 27 March 2018 3:53 pm IST
"undefined"

ന്യൂദൽഹി:  ടാറ്റ മോട്ടോഴ്സിൻ്റെ ഏറ്റവും പുതിയ എസ്‌യുവി 'ടാറ്റ നെക്സൺ എക്സ് ഇസഡ്' പുറത്തിറക്കി. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ നെക്സൺ മോഡലിൻ്റെ പുതുക്കിയ മുഖമാണ് 'നെക്സൺ എക്സ് ഇസഡ്'. 

"undefined"
നെക്സണിൻ്റെ പുത്തൻ രൂപമാറ്റം വളരെ ആകർഷണീയമാണ്. പുറത്തെ ആഡംബരം പോലെ തന്നെ വാഹ്നത്തിൻ്റെ ഉൾവശവും അതിമനോഹരമാണ്. പ്രധാനമായും സ്‌റ്റീരിയോ സംവിധാനം സാങ്കേതികമായി കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ടച്ച് സ്ക്രീനുപുറമെ വോയിസ് കമാൻഡ്, റിവേഴ്സ് ക്യാമറ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മെസേജുകൾ, വാട്സ്അപ് സന്ദേശങ്ങൾ, ട്വിറ്റർ എന്നിവ വായിക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.

"undefined"
പ്രൊജക്ടർ ഹെഡ്‌ലാംപ്സ്, ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സീറ്റുകൾ, അനുയോജ്യമായി ബന്ധിപ്പിക്കാനാവുന്ന സീറ്റ് ബെൽറ്റ്. ഫാബ്രിക് അപ്‌ഹോൾസറി സീറ്റുകൾ എന്നിവയും നെക്സണിൽ ഒരുക്കിയിട്ടുണ്ട്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടുമാണ് വാഹനം മാർക്കറ്റിൽ എത്തിയിരിക്കുന്നത്. 108 ബിഎച്ച്‌പി കരുത്ത് നൽകുന്ന പെട്രോൾ എഞ്ചിന് 170 എൻഎം ടോർക്കും ഡീസൽ എഞ്ചിന് 260 എൻഎം ടോർക്കുമാണുള്ളത്. 

"undefined"
6 സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തിനുള്ളത്. വാഹനത്തിൻ്റെ ഓട്ടോമാറ്റിക് മോഡൽ മെയ് മാസത്തിൽ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പെട്രോൾ മോഡലിന് 7.99 ലക്ഷവും ഡീസൽ മോഡലിന് 8.99 ലക്ഷവുമാണ് വില. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.