ഇന്ത്യ വന്‍ ശക്തിയാകുമ്പോള്‍ പാക്കിസ്ഥാനെ തകര്‍ക്കുന്നത് ഭീകരവാദവും ദാരിദ്ര്യവും

Tuesday 27 March 2018 7:23 pm IST
ഇന്ത്യ ഉയര്‍ന്നുവരുന്ന ശക്തിയാണ്. ഓരോ വര്‍ഷവും ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഏഴ് ശതമാനം കണ്ടാണ് വര്‍ധിക്കുന്നത്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വരും.
"undefined"

ഇസ്ലാമാബാദ്: ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ ശക്തിയായി ഇന്ത്യ മാറുമ്പോള്‍ പാക്കിസ്ഥാനെ ഭീകരവാദവും, ദാരിദ്ര്യവും തകര്‍ക്കുകയാണെന്ന് മുന്‍ പാക് അംബാസിഡര്‍ ഹസന്‍ ഹബീബ് പറഞ്ഞു.

റാബിറ്റാ ഫോറം ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച 'പ്രതിരോധ മേഖലയില്‍ ഇന്ത്യന്‍ പുരോഗതി' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഉയര്‍ന്നുവരുന്ന ശക്തിയാണ്. ഓരോ വര്‍ഷവും ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഏഴ് ശതമാനം കണ്ടാണ് വര്‍ധിക്കുന്നത്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വരും.

ഇന്ത്യ വികസിക്കുന്നതോടെ ചൈനയുടെ വെല്ലുവിളി പ്രതിരോധിക്കാമെന്ന് അമേരിക്ക പോലും കരുതുന്നുണ്ട്. മറുഭാഗത്താകട്ടെ പാക്കിസ്ഥാന്റെ വാക്കുകള്‍ക്ക് ആരും ചെവികൊടുക്കുന്നതു പോലുമില്ല.' ഹസന്‍ ഹബീബ് പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണം.യുദ്ധം ഒന്നിനും പരിഹാരമല്ല. ദേശീയ ഐക്യം വര്‍ധിപ്പിച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.ആരോഗ്യ മേഖലയിലും പാക്കിസ്ഥാന്‍ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുത്ത മറ്റൊരു പ്രതിനിധിയായ റിട്ടയേഡ് ബ്രിഗേഡിയര്‍ ഹാരിസ് നവാസ് പറഞ്ഞത് ഇറാനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന വാതക പൈപ്പ് ലൈന്‍ പദ്ധതിയെ കുറിച്ചാണ്. പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ പൂര്‍ത്തിയായെങ്കിലും രാജ്യാന്തര സമ്മര്‍ദ്ദങ്ങളും എതിര്‍പ്പുകളും മറികടന്ന് പദ്ധതി നടപ്പില്‍ വരുത്താന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലെ യുദ്ധങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള പങ്കും സെമിനാറില്‍ ചര്‍ച്ചാ വിഷയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.