ദേശീയപാത തുമ്പോളിയില്‍ 'വളയ്ക്കുന്നതില്‍' ദുരൂഹത

Wednesday 28 March 2018 1:43 am IST


ആലപ്പുഴ: വളവും തിരിവും ഒഴിവാക്കി നിര്‍മ്മിക്കുന്ന നാലുവരി ദേശീയപാത ആലപ്പുഴയിലെ തുമ്പോളിയില്‍ എത്തുമ്പോള്‍ വളയ്ക്കുന്നതില്‍ ദുരൂഹത. 2009 ലും 2012 ലും ഉള്ള വിജ്ഞാപനമനുസരിച്ച് റോഡിന് ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുത്ത് വളവില്ലാതെ നേരെപോകേണ്ട ദേശീയപാത ഇപ്പോള്‍ വളയ്ക്കുന്നതിനു പിന്നില്‍ ഇഷ്ടക്കാരെ പ്രീതിപ്പെടുത്തുവാന്‍ മന്ത്രിമാര്‍ നടത്തിയ ഇടപെടലാണെന്ന ആരോപണം ശക്തമാണ്.
 ദേശീയപാതയുടെ പടിഞ്ഞാറുവശത്തുള്ളവര്‍ ആദ്യം വിട്ടുകൊടുത്ത 15 മീറ്ററും ഇപ്പോള്‍ വിട്ടുകൊടുക്കുന്ന 14.5 മീറ്ററും ചേര്‍ത്ത് 29.5 മീറ്റര്‍ വിട്ടുകൊടുക്കുമ്പോള്‍ പാതയുടെ കിഴക്ക് ആശ്രമത്തിന്റെ ഭാഗത്തുനിന്നും പോകുന്നത് കേവലം അര മീറ്റര്‍ മാത്രമാണ്. നിരവധി നിര്‍ദ്ധന കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുത്തി ഇഷ്ടക്കാരെ പ്രീതിപ്പെടുത്തുവാന്‍ അധികാരികള്‍ നടത്തുന്ന  നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്്.
 വളവും തിരിവുമില്ലാത്ത ആലപ്പുഴയിലെ ദേശീയപാത നിരവധി അപകടമരണങ്ങള്‍ക്ക് കാരണമായ തുമ്പോളിയില്‍ എത്തുമ്പോഴാണ് വളയുന്നത്എന്നത് ശ്രദ്ധേയമാണ്. ഇവിടം വളയ്ക്കാതെ ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുത്ത് വിവേചനം ഒഴിവാക്കണമെന്ന് ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ ആവശ്യപ്പെട്ടു. 
 മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി. മോഹനന്‍, മണ്ഡലം ഭാരവാഹികളായ എന്‍.ഡി. കൈലാസ്, കെ.ജി. പ്രകാശ്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.