എടത്വ: 2008 ലെ തണ്ണീര്‍തട സംരക്ഷണ ഭൂനിയമം നിലവില്‍ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന പുരയിടങ്ങള്‍ റവന്യു രേഖകളില്‍ ഇപ്പോഴും നിലമായി രേഖപെടുത്തീയിരിക്കുന്നത് റീസര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതിനൊപ്പം ഇവയും ക്രമവല്ക്കരിക്കണമെന്ന് കുട്ടനാട് റീസര്‍വ്വേ ആന്‍ഡ് ഡവലപ്മെന്റ് അസോസിയേഷന് ആവശ്യപ്പെട്ടു. കുട്ടനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ അടിയന്തിരമായി ഇവ ക്രമവത്കരിക്കണമെന്ന് ആവശ്യപെട്ട് 10,001 പേര് ഒപ്പിട്ട നിവേദനം വകുപ്പ് മന്ത്രിക്ക് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ജോണ്സണ് എം. പോള്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: