ചാരുംമൂട്: വിദേശ രാജ്യങ്ങളിലേക്ക് പോകുവാന്‍ പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയുമായി സ്റ്റേഷന് അധികാരികളെ സമീപിക്കുന്ന അവസരത്തില്‍ കൈയ്യില്‍ കരുതേണ്ടുന്ന രേഖയുടെ ലിസ്റ്റ് പ്രഖ്യാപിച്ചു.ഇതനുസരിച്ച് അപേക്ഷകര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയുടെ കൂടെ മൂന്ന് പാസ്പോര്‍ട്ട് സൈസ്സ് ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ പാസ്സ്പോര്‍ട്ട് കോപ്പി, ജോലി കിട്ടിയതായിട്ടുള്ള ലറ്റര്‍/വിസ്സാ / വി സിറ്റിംഗ് വിസ്സാ കോപ്പി, സാക്ഷ്യപ്പെടുത്തിയ ആധാര്‍, തിരിച്ചറിയല്‍ രേഖ, എസ്.എസ്.എല്‍.സി. കോപ്പി, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഒപ്പം 500 രുപ ഫീസും കരുതണമെന്ന് പോലീസ് സ്റ്റേഷന് അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: