ലോക നാടകദിനാചരണം അഭിനേതാക്കളായ ദമ്പതികള്‍ക്ക് ആദരം

Wednesday 28 March 2018 2:00 am IST

 

മുഹമ്മ: രണ്ടുപതിറ്റാണ്ടിലേറെയായി നാടക അഭിനയ രംഗത്ത് നിറസാന്നിധ്യമായി ദമ്പതികള്‍ക്ക് ലോക നാടക ദിനത്തില്‍ ആദരം. മുഹമ്മ കൃഷ്ണവിലാസം വീട്ടില്‍ അനില്‍മേനോന്‍, ഭാര്യ കെ. വി. ശ്രീലത എന്നിവരെയാണ് മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളില്‍ ആദരിച്ചത്. 

  സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി കൃഷ്ണദേവിന്റെ മാതാപിതാക്കളാണ് ഈ ദമ്പതികള്‍. എബിവി എച്ച്എസ്എസില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തമകള്‍ കൃഷ്ണവേണിയും നാടക അഭിനയത്തിലും ഭരതനാട്യത്തിലും മികവ് തെളിയിക്കുന്നു. കോഴിക്കോട് പൂക്കാട് കലാലയത്തിന്റെ എന്ദരോ മഹാനുഭാവുലു നാടകത്തില്‍ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ അഭിനയ മികവില്‍ അനശ്വരമാക്കിയ അനില്‍മേനോന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

 പതിനെട്ടാമത്തെ വയസില്‍ പ്രൊഫഷണല്‍ നാടക രംഗത്ത് അരങ്ങേറ്റം കുറിച്ച  ശ്രീലത ചങ്ങനാശ്ശേരി പ്രതിഭയുടെ കുട്ടിച്ചാത്തന്‍ നാടകത്തില്‍ മൂന്ന് കഥാപാത്രങ്ങള്‍ക്ക് ജീവന്‍പകര്‍ന്നപ്പോള്‍ ഈ കലാകാരിയെതേടി നിരവധി അവാര്‍ഡുകളെത്തി. 

 ഹെഡ്മിസ്ട്രസ് ജോളിതോമസ് ദമ്പതികളെ ആദരിച്ചു. നീലജ അധ്യക്ഷയായി. സി. ആര്‍. ലാജിമോന്‍,കെ. എസ്. ലാലിച്ചന്‍, എം.കെ. ലൈജു എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.