കൊയ്ത്ത് യന്ത്രക്ഷാമം കര്‍ഷകരെ വലയ്ക്കുന്നു

Wednesday 28 March 2018 2:00 am IST

 

കുട്ടനാട്: പുഞ്ചക്കൃഷിയുടെ വിളവെടുപ്പിനെ കൊയ്ത്ത് യന്ത്രക്ഷാമം ബാധിക്കുന്നതായി പരാതി. 

 നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍, എടത്വ, തകഴി, വീയപുരം, പുലിയൂര്‍, പാണ്ടനാട് കൃഷിഭവന്‍ പരിധിയിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ വിളവെടുപ്പും സംഭരണവും പുരോഗമിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചതു കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമത്തിനു കാരണമാകുന്നുണ്ട്. 

 കഴിഞ്ഞ ആഴ്ചയിലുണ്ടായ കാറ്റിലും മഴയിലും ചില പാടശേഖരങ്ങളിലെ നെല്ലു വീണതു കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നെല്ല് സംഭരണം പകുതിയോളം പൂര്‍ത്തിയായി. 23 വരെ സംഭരിച്ച നെല്ലിന്റെ പിആര്‍എസ് ചീട്ടും കര്‍ഷകര്‍ക്കു നല്‍കിയിട്ടുണ്ട്. 

 കണക്കെടുപ്പും അവധി ദിവസങ്ങളുമായതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ നെല്ലു സംഭരിക്കുന്നതിന്റെ പിആര്‍എസ് ചീട്ട് ഏപ്രില്‍ ഒന്നിനു ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്നു പാഡി സീനിയര്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു.  ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി ഏകദേശം അന്‍പതു കോടി രൂപയാണു നല്‍കുവാ നുളളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.