ഓട്ടോറിക്ഷാചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം: ബിഎംഎസ്

Wednesday 28 March 2018 2:00 am IST

 

ആലപ്പുഴ: ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിക്കുന്ന നികുതികളും, പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവും പരിഗണിച്ച് അടിയന്തരമായി സര്‍ക്കാര്‍ ഓട്ടോറിക്ഷാ ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജന. സെക്രട്ടറി അനിയന്‍ സ്വാമിചിറ പ്രവര്‍ത്തനറിപ്പോര്‍ട്ടും ടി.ജി. രമേശന്‍ ഖജാന്‍ജി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി. ഗോപകുമാര്‍ സമാപനപ്രഭാഷണം നടത്തി.

  ഭാരവാഹികളായി ആര്‍. സന്തോഷ് (പ്രസിഡന്റ്), വി.കെ. രഘുനാഥന്‍, കെ.എസ്. നാരായണന്‍, ശിവന്‍കുട്ടി, സി. ഷാജി, കെ.എസ്. സുരേന്ദ്രന്‍, കെ.ടി. ഷാബു, ശ്രീനിവാസ് (വൈസ് പ്രസിഡന്‍രുമാര്‍), അനിയന്‍ സ്വാമിചിറ(ജന. സെക്രട്ടറി), മന്‍ജിത്ത്, രജിത്, ജി. പ്രദീപ്, ഉണ്ണികൃഷ്ണപിള്ള, കൃഷ്ണകുമാര്‍, സുമേഷ്‌കുമാര്‍, സുരേഷ്‌കുമാര്‍(സെക്രട്ടറിമാര്‍), ടി.ജി. രമേശ്കുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.