നീരേറ്റുപുറത്തെ റോഡ് കൈയേറ്റം ഒഴിപ്പിക്കല്‍ ദ്രുതഗതിയില്‍

Wednesday 28 March 2018 2:00 am IST

 

എടത്വാ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് നീരേറ്റുപുറത്തെ റോഡ് കൈയ്യേറ്റം ഒഴിപ്പിക്കല്‍ ദ്രുതഗതിയില്‍. പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷന്‍ നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്ത നീറേറ്റുപുറം ജങ്ഷന് സമീപത്തെ സ്ഥലങ്ങലാണ് ഒഴിപ്പിക്കുന്നത്. ഒഴിപ്പിച്ച സ്ഥലങ്ങളില്‍ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട പണികള്‍ ആരംഭിച്ചു. ചക്കുളത്തുകാവ് ക്ഷേത്ര ഗോപുര നടയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച കല്‍വിളക്കുകള്‍ നീക്കം ചെയ്യാന്‍ ക്ഷേത്രഭരണ സമതി തയ്യാറായി. റോഡ് വികസനമാണ് മുഖ്യലക്ഷ്യമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. അതേയമയം ജംങ്ഷന് സമീപം പിഡബ്ല്യുഡി ഒഴിപ്പിച്ച സ്ഥലങ്ങളില്‍ വീണ്ടും കൈയ്യേറുന്നതായി പരാതിയുണ്ട്. ചില കച്ചവട സ്ഥാപനങ്ങള്‍ റോഡിലേക്ക് വീണ്ടും കാല്‍നാട്ടി ഇറക്കുന്നതായാണ് പരാതി. കൈയ്യേറിയ സ്ഥലങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.