പൈങ്കുനി ഉത്രം ദര്‍ശനം; അമ്പലപ്പുഴ സംഘം ഇന്ന് തിരിക്കും

Wednesday 28 March 2018 2:00 am IST

 

അമ്പലപ്പുഴ: ശബരിമല പൈങ്കുനി ഉത്രം ദര്‍ശനത്തിനും മഹാനിവേദ്യത്തിനുമായി അമ്പലപ്പുഴ സംഘം ഇന്ന് യാത്ര തിരിക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലെ അത്താഴപൂജയ്ക്ക് ശേഷമാണ് നൂറോളം സ്വാമിമാര്‍ ക്ഷേത്രനടയില്‍ സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കെട്ടുനിറച്ച യാത്രതിരിക്കുന്നത്. നാളെ) രാവിലെ സന്നിധാനത്ത് നെയ്യഭിഷേകവും അഹാഴപൂജയക്ക് മഹാനിവേദ്യവും നടത്തി ആറാട്ടിനൊപ്പം മലയിറങ്ങുന്ന സംഘം 30 ന് തിരികെ എത്തും. കരപ്പെരിയോന്മാര്‍ കെട്ടുനിറയക്ക് സഹകാര്‍മ്മികത്വം വഹിക്കും. സംഘം ഭാരവാഹികള്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.