മകം വേലതുള്ളല്‍ ഇന്ന്

Wednesday 28 March 2018 2:00 am IST

 

ചേര്‍ത്തല: കാര്‍ത്ത്യായനി ദേവിക്ഷേത്രത്തില്‍ വടക്കേ ചേരുവാരം മകം ഉത്സവം ഇന്ന്. വൈകിട്ട് നാലിന് തിരുമല ക്ഷേത്രത്തിന് സമീപമുള്ള കുടുംബി സേവാസംഘം  ശിവക്ഷേത്രത്തില്‍ നിന്ന്  മകം വേലതുള്ളല്‍ ആരംഭിക്കും. വൈകിട്ട് 4.30ന് കുത്തിയോട്ട പാട്ടും ചുവടും, രാത്രി ഏഴിന് മകം വേലവരവ്, തുടര്‍ന്ന് അന്നം കുമ്പിടീക്കല്‍. ഒന്‍പതിന് സംഗീതനിശ, 12ന് നൃത്തനാടകം. പുലര്‍ച്ചെ നാലിന് മകം പടയണി അരങ്ങേറും. ഇന്നലെ രാത്രി 12ന്   കുറുപ്പംകുളങ്ങര പതിയാവീട്ടില്‍ നിന്ന് ആരംഭിച്ച ചരിത്രപ്രസിദ്ധമായ ആയില്യം പടയണിയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കാളികളായി. ചരിത്രപ്രസിദ്ധമായ പൂരം ഉത്സവം  നാളെ നടക്കും. പുലര്‍ച്ചെ നാലിന് തൃപ്പൂരദര്‍ശനം, വൈകിട്ട് നാലിന് പ്രസിദ്ധമായ പൂരം വേലതുള്ളല്‍.  ഉത്രം ആറാട്ട് ദിനമായ 30 ന് ഉത്സവം സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.