ഓപ്പോയും വിവോയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം

Wednesday 28 March 2018 2:20 am IST
"undefined"

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 90 ശതമാനം പേരും ഫോട്ടോയെടുക്കുന്നതിനും കൂടി ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എല്ലാ കമ്പനികളും ക്യാമറയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് നിര്‍മ്മിക്കുന്നതും. കഴിഞ്ഞ ദിവസം ഇറങ്ങിയ രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ ഏകദേശം സാമ്യമുള്ളതാണ്. ഒപ്പോ എഫ് 7ഉം വിവോ വി9 ഉം തമ്മില്‍ ഫീച്ചേഴ്‌സിന്റെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. എങ്ങനെ ഏറ്റവും നൂതനമായ ടെക്‌നോളജിയോടുകൂടി ഫോണ്‍ വിപണിയിലിറക്കാമെന്ന മത്സരത്തിലാണ് ഇരുകൂട്ടരും. ഉപഭോക്താക്കളുടെ സെല്‍ഫി പ്രേമം കണക്കിലെടുത്ത് രണ്ട് ഫോണുകളും സെല്‍ഫി ക്യാമറയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഒപ്പോ എഫ്7

ഒപ്പോ എഫ്7 ന്റെ ഡിസ്‌പ്ലേ 6.23 എച്ച്ഡി ഡിസ്‌പ്ലേയാണ്. 2280*1080 പിക്‌സല്‍ റെസലൂഷന്‍. ഒക്ടാകോര്‍ മിഡിയടെക് ഹീലിയോ പി 60 പ്രോസസറോടുകൂടി 4 ജിബി റാമിലാണ് എഫ് 7 ന്റെ പ്രവര്‍ത്തനം. കൂടാതെ 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 128 വരെ എക്‌സ്പാന്റബിള്‍ സ്റ്റോറേജും ഉണ്ട്. പ്രൈമറി ക്യാമറ 16 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 25 മെഗാപിക്‌സലുമാണ്. ഹൈ ഡയനാമിക് റെയ്ഞ്ച്(എച്ച്ഡിആര്‍) സെന്‍സര്‍ ഉള്ള ക്യാമറയെന്നത് മറ്റൊരു സവിശേഷതയാണ്. കൂടാതെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റസ് (എഐ) ടെക്‌നോളജിയും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. 

ആന്‍ഡ്രോയിഡ് 8.1 ഓറിയോ വേര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എഫ് 5 നെ അപേക്ഷിച്ച് വളരെ വേഗത്തിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം. കൂടാതെ 3400 എംഎഎച്ച് ബാറ്ററി പവറും. 158 ഗ്രാം മാത്രമാണ് ഇതിന്റെ കനം. മറ്റ് ഒപ്പോ ഫോണുകളെ പോലെതന്നെ രണ്ട് സിംകാര്‍ഡുകളും ഇതിലും ഉപയോഗിക്കാം. ചുവപ്പ്, വെള്ള, കറുപ്പ് എന്നീ മൂന്ന് കളര്‍ വേരിയന്റുകളാണ് വിപണിയിലെത്തുന്നത്.  4 ജിബി റാം 64 റോമും ഉള്ള ഫോണിന് 21,990 രൂപയും 6 ജിബി റാമും  28 ജിബി റോമും ഉള്ള ഫോണിന് 26,990 രൂപയുമാണ്  വില. ഏപ്രില്‍ 2 മുതല്‍ ഓണ്‍ലൈന്‍ വഴിയും 9 മുതല്‍ സ്‌റ്റോറുകള്‍ വഴിയും വില്‍പ്പന ആരംഭിക്കും. 

വിവോ വി 9

"undefined"
വിവോയുടെ ഏറ്റവും പുതിയ ക്യാമറ വിപണിയില്‍ എത്തി. രണ്ട് റിയര്‍ ക്യാമറകളുമായാണ് വിവോ വി 9 എത്തിയിരിക്കുന്നത്. രണ്ട് പിന്‍ ക്യാമറകളുള്ള ഇന്ത്യയിലെ ആദ്യ വിവോ ഫോണാണ് വോ വി 9. 16 എംപി + 5 എംപി റിയര്‍ ക്യാമറകളാണ് പ്രത്യേകത.

വിവോ വി 9 എന്നാല്‍ അവിശ്വസനീയമായ 6.3 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.  

റിയര്‍ ക്യാമറ സെറ്റപ്പ്, ഒരു ബൊക്കേ മോഡ് ഉള്‍പ്പെടെ ഉപയോക്താക്കളുടെ തിളക്കമുള്ളതും വ്യക്തവുമായ  ഫോട്ടോ നല്‍കുന്നു. റിയര്‍ ക്യാമറയില്‍  അള്‍ട്രാ എച്ച്ഡി, സ്ലോ-മോ, ലൈവ് ഫോട്ടോസ്, റെറ്റിന ഫ്‌ളക്‌സ്, എആര്‍ സ്റ്റിക്കര്‍ തുടങ്ങിയ മറ്റു സവിശേഷതകളുമുണ്ട്. 

കൂടാതെ 24 എംപി അക സെല്‍ഫി ക്യാമറയും ഇതിനുണ്ട്. ജെന്‍ഡര്‍ ഡിറ്റക്ഷന്‍, ആര്‍ സ്റ്റിക്കറുകള്‍, ഫേസ് സൗണ്ട് വീഡിയോ കോള്‍, ക്യാമറ ഫില്‍ട്ടര്‍, എച്ച്ഡിആര്‍, പോര്‍ട്രെയ്റ്റ് ലൈറ്റിംഗ് എഫക്ട്, തുടങ്ങിയ ഓപ്ഷനുകള്‍ സെല്‍ഫി പ്രേമികള്‍ക്ക് സാധ്യമാക്കും. ഗെയിം മോഡ് ആണ് വിവോ വി 9 ന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഗെയിം മോഡില്‍ സന്ദേശങ്ങള്‍, കോളുകള്‍, അലേര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ മാറ്റുന്നതിന് ഇത് സഹായിക്കുന്നു, കൂടാതെ, കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനും സ്‌ക്രീനില്‍ സൈ്വപ്പുചെയ്യുന്നതിലൂടെ പ്രതികരിക്കാനും സാധിക്കും

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 626 ഒക്ടകോര്‍ പ്രൊസസറും, 4 ജിബി റാമും ആണ് വിവോ വി 9 ന്റെ കരുത്ത്. 64 ജി ബി ഇന്റേണല്‍ സ്റ്റോറേജ്  വര്‍ധിപ്പിക്കാനും ആകും.  3260 എംഎഎച്ച് ബാറ്ററി, ദീര്‍ഘനേരം ഒരു ശക്തമായ മള്‍ട്ടി ടാസ്‌കിങ്, ഗെയിമിംഗിനും കഴിയും.

ഈ ഫോണ്‍ സ്വന്തമാക്കണമെന്നുള്ളവര്‍ക്ക് എല്ലാ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയും പ്രീ ബുക്ക് ചെയ്യാനാകും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിയം, മാള്‍, വിവോയുടെ ഔദ്യോഗിക ഇ-സ്റ്റോര്‍ ആയ (വേേു://വെീു്ശ്ീ.രീാ) ഓണ്‍ലൈന്‍ വഴി ആകര്‍ഷകമായ ഓഫറുകളില്‍ ഫോണുകള്‍ ലഭ്യമാണ്.  

മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പെയ്ത് മാള്‍, വിവോയുടെ ഔദ്യോഗിക ഇ-സ്റ്റോര്‍ എന്നിവയിലൂടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന വിവോ വി 9 ഫോണിന്റെ ഡിസ്പ്ലേയ്ക്കു കേടു സംഭവിച്ചാല്‍ ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ്  ആനുകൂല്യവുമുണ്ട്. വിവോ വി 9 വാങ്ങുന്നതിനായി സ്മാര്‍ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും . 

ഷാംപെയ്ന്‍ ഗോള്‍ഡ്, പേള്‍ ബ്ലാക്ക് കളര്‍ എന്നീ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍  ഏപ്രില്‍ രണ്ടിന് വിപണിയിലെത്തുന്ന വിവോ വി 9 ന്റെ വില  22,990രൂപയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.