ആന്‍ഡ്രോയിഡ് ഫോണുമായി നോക്കിയ

Tuesday 27 March 2018 9:13 pm IST
"undefined"

നോക്കിയ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഒറിയോ ഗോ എഡിഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിളിന്റെ പ്രധാന ആപ്പുകളായ മാപ്പ്, മെയില്‍ തുടങ്ങിയവയുടെ ചെറുപതിപ്പുകള്‍ ഫോണില്‍ ലഭ്യമാണ്. നോക്കിയ 1 എന്നാണ് ഈ ഫോണിന് നല്‍കിയിരിക്കുന്ന പേര്. 

4.5 ഇഞ്ച് ഡിസ്‌പ്ലേ,  1.1 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ മീഡിയടെക് പ്രോസസര്‍, 1 ജിബി റാം. 5 മെഗാപിക്‌സലാണ് ക്യാമറ. പിന്നില്‍ എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. രണ്ട് മെഗാപിക്‌സലിന്റേതാണ് മുന്‍ ക്യാമറ. എട്ട് ജിബിയാണ് സ്‌റ്റോറേജ് ഇത് 128 ജിബി വരെ ദീര്‍ഘിപ്പിക്കാം.

4 ജി വോള്‍ട്ടാണ് കണ്ക്ടിവിറ്റിക്കായി നല്‍കിയിരിക്കുന്നത്. വൈഫൈ, ബ്ലൂടുത്ത് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. 2150 എം.എ.എച്ചിന്റെ ബാറ്ററി. 9 മണിക്കുര്‍ ടോക്‌ടൈമും 15 ദിവസം സ്റ്റാന്റ്‌ബൈ ടൈമും ബാറ്ററി നല്‍കും. 5499 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഫോണിനൊപ്പം 60 ജി.ബിയുടെ അധിക ഡാറ്റയും 2200 രൂപയുടെ കാഷ്ബാക്കും റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.