അനധികൃത മണ്ണെടുപ്പ് വ്യാപകം

Wednesday 28 March 2018 2:00 am IST
കൊടുംവേനലില്‍ മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. ഇറുമ്പയം പ്രദേശത്താണ് ജലനിരപ്പ് താഴ്ന്നുപോകുന്ന തരത്തില്‍ കൊടുംവേനലില്‍ അനുമതിയില്ലാതെ പൂഴി ഖനനം നടക്കുന്നത്. ഒരു സ്ഥലത്ത് മാത്രം പൂഴി എടുക്കുവാനുള്ള പാസ്സുപയോഗിച്ചാണ് പരിസരപ്രദേശങ്ങളില്‍ മണ്ണിടിക്കുന്നത്. പെരുംന്തട്ട്, കപ്പോള, പഴുക്കാല, പുന്നോത്ത് തുടങ്ങിയ അഞ്ചോളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നത്.

 

വെള്ളൂര്‍: കൊടുംവേനലില്‍ മണ്ണെടുപ്പ്  വ്യാപകമാകുന്നതായി പരാതി. ഇറുമ്പയം പ്രദേശത്താണ് ജലനിരപ്പ് താഴ്ന്നുപോകുന്ന തരത്തില്‍ കൊടുംവേനലില്‍ അനുമതിയില്ലാതെ പൂഴി ഖനനം നടക്കുന്നത്. ഒരു സ്ഥലത്ത് മാത്രം പൂഴി എടുക്കുവാനുള്ള പാസ്സുപയോഗിച്ചാണ് പരിസരപ്രദേശങ്ങളില്‍ മണ്ണിടിക്കുന്നത്. പെരുംന്തട്ട്, കപ്പോള, പഴുക്കാല, പുന്നോത്ത് തുടങ്ങിയ അഞ്ചോളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. 

നൂറുകണക്കിന് ലോഡ് പൂഴിയാണ് മണല്‍ മാഫിയ ദിവസവും കടത്തികൊണ്ടുപോകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സൈഡ് കോണ്‍ക്രീറ്റ് ചെയ്ത കലയത്തുംകുന്ന്-പൂവത്തുംചുവട് റോഡ് ടിപ്പറുകള്‍ നിരന്തരം ഓടുന്നതുമൂലം താറുമാറായി. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.