രാമനവമി ഘോഷയാത്രയ്ക്ക് നേരെ അക്രമം

Wednesday 28 March 2018 3:20 am IST
"undefined"

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദില്‍ രാമനവമി ഘോഷയാത്രക്കു നേരെ അക്രമം. വിപുലമായ ഘോഷയാത്ര കടന്നു പോകുമ്പോള്‍ ഒരു വിഭാഗത്തില്‍ പെട്ടവര്‍ ബോംബെറിയുകയായിരുന്നു.  

തികച്ചും സമാധാനപരമായി, നേരത്തെ നിശ്ചയിച്ച റൂട്ടില്‍ കൂടിയായിരുന്നു ഘോഷയാത്രയെന്ന് പോലീസ് പറഞ്ഞു. ഒരു മോസ്‌ക്കിനു സമീപത്തു കൂടി കടക്കുമ്പോള്‍ ചിലര്‍ കല്ലേറ് തുടങ്ങുകയായിരുന്നു. പോലീസുകാര്‍ അടക്കം നാല്പതോളം പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. അതിനു പിന്നാലെ വെടിയൊച്ച മുഴങ്ങി. ബോംബുകള്‍ പൊട്ടിത്തെറിച്ചു.

വാര്‍ത്ത പരന്നതോടെ മറുവിഭാഗം തിരിച്ചടിച്ചു തുടങ്ങി. ഷബ്‌സി ബാസാറിലെ ഒരു ഹോട്ടലിനു മുന്നിലെ ജനറേറ്ററും ഒരു ഡസനോളം കടകളും കത്തിച്ചു. മഹാരാജഗഞ്ജിലും അക്രമികള്‍ അഴിഞ്ഞാടി. സിന്‍ഹ ക്ലബ്, നവാദിയ, ഗഞ്ജ് മൊഹല്ല, രമേഷ് ചൗക്ക് തുടങ്ങിയ സ്ഥലങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ തികര്‍ത്തു.

സംഘര്‍ഷത്തെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍ പോലീസ് സംഘങ്ങളെ നിയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.