തിരുവനന്തപുരം: കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അമിതമായ രാസവള പ്രയോഗം കാരണം നാട്ടിലാകെ സുപരിചിതമായിരുന്ന ഔഷധ സസ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. അവ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടത്തറയിലെ ഔഷധിയുടെ പുതിയ ഔഷധ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി കെ.കെ. ശൈലജ, നാഷണല്‍ ആയുഷ് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ , ഔഷധി ചെയര്മാന് ഡോ. കെ.ആര്. വിശ്വംഭരന്, മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന് , ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ആയുവേദ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സി. ഉഷാ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: